പനാജി: അഞ്ച് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് ഗോവയിലെ വാസ്കോ മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ഇരുപതോളം പേരെ പൊലീസ് പിടികൂടിയതായാണ് റിപ്പോർട്ട്. .
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിരുന്നുവെന്നും റിപ്പോർട്ടിൽ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ടെന്നും സൗത്ത് ഗോവ പൊലീസ് സുപ്രണ്ട് സുനിത സാവന്ത് അറിയിച്ചു. ലൈംഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്,
ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ഗോണ്ടയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സഹപാഠികളായ എട്ടും, പത്തും വയസുള്ള കുട്ടികളെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.