ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങിയ ഗർഭിണികൾ ഉൾപെടെ നഴ്സുമാർക്കായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി. ആദ്യ വിമാനത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽനിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ ഏഴിന് ആദ്യ വിമാനവും ജൂൺ ഒമ്പതിന് രണ്ടാമത്തെ വിമാനവും നാട്ടിലെത്തുമെന്ന് യു.എൻ.എ അറിയിച്ചു.
അസോസിയേഷൻ തയാറാക്കിയ പട്ടിക പ്രകാരം 170ൽ അധികം വരുന്ന യാത്രക്കാരിൽഅമ്പതിലധികം ഗർഭിണികളും 18 ഓളം നവജാത ശിശുക്കളുമുണ്ട്. ഒരു വയസ്സിൽ താഴെയുള്ള 18ഓളം കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. നാട്ടിലേക്കുള്ള യാത്രാനുമതിക്കായി അസോസിയേഷൻ മുഖേന കോടതിയെ സമീപിച്ച മുഴുവൻ ഗർഭിണികളായ നഴ്സുമാർക്കും യാത്രാവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.