ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആറുസംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചപ്പോൾ രണ്ട് പ്രളയത്തെ നേരിട്ട കേരളത്തിന് അവഗണന. ബിഹാർ, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്കാണ് ദുരന്തനിവാരണത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും ബജറ്റിൽ തുക വകയിരുത്തിയത്. ബിഹാറിന് 11,500 കോടിയാണ് പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്.
വർഷാവർഷം പ്രളയക്കെടുതി ആവർത്തിക്കുന്ന അസമിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റിലുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ സഹായം വാഗ്ദാനമുണ്ടെങ്കിലും എത്ര തുക വകയിരുത്തിയെന്ന് ധനമന്ത്രി വ്യക്തമാക്കിയില്ല.
ഇതിനുപുറമെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്രവികസനം മുന്നിൽക്കണ്ട് പൂർവോദയ പദ്ധതിയും പ്രഖ്യാപിച്ചു. മാനവവിഭവ ശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, വികസിത് ഭാരത് മുന്നിൽക്കണ്ടുള്ള സാമ്പത്തിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കുന്നതാണ് പൂർവോദയ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.