സ്കൂളിൽ ഭക്ഷ്യവിഷബാധ; 100ലേറെ വിദ്യാർഥികൾ ആശുപത്രിയിൽ

പൽനാട് (ആന്ധ്രാപ്രദേശ്): സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 100 ലധികം വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൽനാടിലെ സ്കൂളിലാണ് സംഭവം.

പ്രാതലും ഉച്ച ഭക്ഷണവും കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്നും എല്ലാ വിദ്യാർഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കൾ ആശങ്കപ്പെടണ്ടതില്ലെന്നും ഗവൺമെന്‍റ് ആശുപത്രി സൂപ്രണ്ട് വെങ്കിട്ട റാവു പറഞ്ഞു.

വിദ്യാർഥികളെ സത്തേനപള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Food poisoning at school; More than 100 students are in the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.