മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ നിർബന്ധിച്ചെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കോവിഡ് രൂക്ഷമായ കാലത്ത് ചെയ്തുകൊടുത്ത സഹായങ്ങൾക്ക് പകരമായി പ്രദേശവാസികളോട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രതികൾ നിർബന്ധിക്കുകയും പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്നും ഇക്കാര്യം അന്വേഷിക്കാൻ ബ്രഹ്മപുരി പൊലീസ് സ്റ്റേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
100ലധികം പേർ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് പ്രാദേശിക ബി.ജെ.പി നേതാവ് ദീപക് ശർമ്മ ആരോപിച്ചു. മൂന്ന് വർഷമായി ഇത് തുടരുകയാണ്. കോവിഡ് സമയത്ത് ആളുകൾക്ക് റേഷനും പണവും നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഇപ്പോൾ മറ്റ് ആളുകളെയും മതം മാറ്റാൻ ഭീഷണിപ്പെടുത്തുന്നുവെന്നും ദീപക് ശർമ്മ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.