ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ നാലുദിവസത്തെ യു.എസ് സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തിരിക്കും. ഇന്ത്യക്കാരുടെ സുരക്ഷ, എച്ച്1ബി വിസ അടക്കമുള്ള പ്രശ്നങ്ങളില്‍ ആശങ്കകള്‍ നിലനില്‍ക്കെയാണ് ജയശങ്കറിന്‍െറ സന്ദര്‍ശനം. മേഖലാപരവും അന്തര്‍ദേശീയവുമായ പ്രശ്നങ്ങളില്‍ ഡോണള്‍ഡ് ട്രംപിന്‍െറ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ അമേരിക്കന്‍ സമ്പദ്ഘടനക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ബോധിപ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റക്കാരല്ലാത്ത, സാങ്കേതികമേഖലയിലടക്കം തൊഴില്‍ നൈപുണ്യമുള്ള വിദേശികള്‍ക്ക് യു.എസ് കമ്പനികള്‍ അനുവദിക്കുന്ന വിസയാണ് എച്ച്1ബി. ഇത്തരത്തിലുള്ള ആയിരക്കണക്കിന് തൊഴിലാളികളെയാണ് കമ്പനികള്‍ പ്രതിവര്‍ഷം ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്.
എന്നാല്‍, ട്രംപിന്‍െറ പുതിയ കുടിയേറ്റ, വിസ നയങ്ങള്‍ ഇതിനെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാന്‍സസ് നഗരത്തില്‍ കഴിഞ്ഞദിവസം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതും ഇന്ത്യയെ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.