ന്യൂഡൽഹി: ഡൽഹിയിൽ പങ്കാളി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കഷണങ്ങളാക്കി ഉപേക്ഷിച്ച ശ്രദ്ധ വാൽക്കറിന്റെ മൃതാദേഹാവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കേസന്വേഷണത്തിൽ നിർണായകമാകുമെന്ന് പൊലീസ്. ശ്രദ്ധയുടെ പങ്കാളിയും കേസിലെ പ്രതിയുമായ അഫ്താബ് പൂനെവാലയുടെ ഛാതർപൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ങ്ങളും എല്ലുകളും രക്തക്കറകളുമെല്ലാം ശ്രദ്ധയുടെത് തന്നെയാണോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിന് ഫൊറൻസിക് ഫലം വരണം.
കേസിൽ അറസ്റ്റിലായ പൂനെവാല കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നിലവിൽ തിഹാർ ജയിലിൽ കസ്റ്റഡിയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം കോടതി കസ്റ്റഡി വീണ്ടും 14 ദിവസം നീട്ടിയിരുന്നു.
'ഫൊറൻസിക് റിപ്പോർട്ട് ഉടൻ തന്നെ ലഭ്യമാകും. അപ്പോൾ പൂനെവാലയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ ശ്രദ്ധയുടെത് തന്നെയാണോ എന്ന് ഉറപ്പിക്കാനാകു'മെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രദ്ധയുടെ പിതാവിന്റെയും സഹോദരന്റെയും ഡി.എൻ.എ സാമ്പികളുകൾ പരിശോധിച്ച് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെതുമായി ഒത്തു നോക്കണമെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ രാസ പരിശോധനാ ഫലവും ലഭ്യമാകാനുണ്ട്. ഈ ഫലങ്ങളെല്ലാം കേസിൽ വലിയ പ്രധാന്യം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.