ഹൈദരാബാദ്: ആന്ധ്രപ്രദേശ് സ്പീക്കറും മന്ത്രിയുമായിരുന്ന പി. രാമചന്ദ്ര റെഡ്ഡി അന്തരിച്ചു. 89 വയസ്സായിരുന്നു. രണ്ടുദിവസം മുമ്പ് കുളിമുറിയിൽ വീണ് പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി എസ്.ആർ നഗറിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മേദക് ജില്ലയിലെ കൊണ്ടാപുർ മാരേപള്ളി ഗ്രാമത്തിൽ 1929ലായിരുന്നു ജനനം.
സങ്കറെഡ്ഡി മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് നാലുതവണ നിയമസഭയിലെത്തി. 1989ൽ സ്പീക്കറായി. 1999ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.
2004ൽ ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.