ന്യൂഡൽഹി: ബി.ജെ.പിയിൽനിന്ന് തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയും പെഗസസ് ഹരജിയുമായി സുപ്രീംകോടതിയിൽ. ഈ ഹരജിയും മറ്റ് ഹരജികൾക്കൊപ്പം ചൊവ്വാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചാരവൃത്തിക്കിരയായ പരൻജോയ് ഗുഹ താക്കൂർത്ത, പ്രേം ശങ്കർ ഝാ, എസ്.എൻ.എം ആബ്ദി, രൂപേഷ് കുമാർ സിങ്, ഇപ്സ ഷതാക്സി എന്നിവരും മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സുപ്രീംകോടതി അഭിഭാഷകൻ മനോഹർ ലാൽ ശർമ, ജോൺ ബ്രിട്ടാസ് എം.പി എന്നിവരും ഇതേ വിഷയത്തിൽ ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.