ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടി അപൂർണമെന്ന് മുൻ ധനമന്ത്രി പി.ചിദംബരം. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് കുറച്ചു നാൾ പരീക്ഷണ സംവിധാനമേർപ്പെടുത്തണമായിരുന്നു. യു.പി.എ സർക്കാർ വിഭാവനം ചെയ്ത ജി.എസ്.ടി ഇതായിരുന്നില്ല. ഇത് പൂർണതയില്ലാത്തതും പരിഹാസ്യവുമാണെന്നും ചിദംബരം ആരോപിച്ചു.
ജി.എസ്.ടിയിൽ നികുതി നിരക്കുകൾ 18 ശതമാനമാക്കുന്നതിനായി കോൺഗ്രസ് സമർദ്ദം ചെലുത്തും. പെട്രോളിയം, വൈദ്യുതി, റിയൽ എസ്റ്റേറ്റ് എന്നിവ ജി.എസ്.ടിക്ക് കീഴിൽ കൊണ്ട് വരണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എല്ലാ പരോക്ഷ നികുതികളെയും എകീകരിക്കുക എന്നതാണ് ജി.എസ്.ടിയുടെ ലക്ഷ്യം. എന്നാൽ ഇത് പൂർത്തീകരിക്കുന്നതിൽ പുതിയ നികുതി സമ്പ്രദായം പരാജയപ്പെട്ടു. രണ്ട് മാസമെങ്കിലും ജി.എസ്.ടി ശരിയായ രീതിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമാണെന്നും ചിദംബരം വ്യക്തമാക്കി.
ജി.എസ്.ടിയിൽ പ്രശ്നങ്ങളുള്ളതാണ് തമിഴ്നാട്ടിലുൾപ്പടെ ഇതിനെതിരെ സമരങ്ങൾ നടക്കാൻ കാരണം. അമിത വില തടയുന്നതിനായി ജി.എസ്.ടിയിൽ രൂപീകരിച്ച അതോറിറ്റിയുടെ കാര്യത്തിലുൾപ്പടെ മാറ്റങ്ങളുണ്ടാവണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.