ന്യൂഡല്‍ഹി: പരീക്ഷ എഴുതി പാസാകാൻ ജയിൽ വാസമോ വയസോ ഒന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഹരിയാന മുന്‍ മുഖ്യമന്ത്രിയും
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല. തീഹാർ ജയിലിൽ കഴിയുന്ന 82 കാരനായ ചൗട്ടാല പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫസ്റ്റ് ഡിവിഷനോടെയാണ് (എ ഗ്രേഡ്) പാസായത്.
നാഷണൽ സ്കൂൾ ഒാഫ് ഒാപ്പൺ സ്കൂളിങ് ജയിലിൽ നടത്തിയ പാഠ്യപദ്ധതിയിൽ ഒാം പ്രകാശ് ചൗട്ടാലയും ചേർന്നിരുന്നു. തീഹാർ ജയിൽ സെൻററിൽ വെച്ചാണ് അദ്ദേഹം പരീക്ഷ എഴുതിയത്.
ചൗട്ടാലയുടെ ഇളയ മകനും എം.എൽ.എയുമായ അഭയ് ചൗട്ടാലയാണ് പിതാവിെൻറ പരീക്ഷാ ജയം പുറത്തുവിട്ടത്. ഇനി കോളേജാണ് പിതാവ് ഓം പ്രകാശിെൻറ ലക്ഷ്യമെന്നും അഭയ് ചൗട്ടാല പറയുന്നു.
കഴിഞ്ഞ മാസം പേരക്കുട്ടിയും ഹിസാര്‍ എം.പിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ വിവാഹത്തിനായി ഓം പ്രകാശ് ചൗട്ടാല പരോളിലായിരുന്നു. എന്നാല്‍ ഏപ്രില്‍ 23ലെ പരീക്ഷ എഴുതുന്നതിനായി പരോൾ തീരുന്നതിന് മുമ്പ് അദ്ദേഹം ജയിലിലേക്ക് മടങ്ങുകയായിരുന്നെന്നും അഭയ് ചൗട്ടാല കൂട്ടിച്ചേര്‍ത്തു.
അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ 2013ലാണ് ചൗട്ടാല കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയും കീഴ്‌ക്കോടതി വിധി ശരിവെച്ചു. പത്തു വര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.