ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാകുകയായിരുന്നു അദ്ദേഹം.
രോഗവിവരം അമരീന്ദർ സിങ് ട്വിറ്ററിൽ പങ്കുവെച്ചു. 'ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും അഭ്യർഥിക്കുന്നു' -അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുന്നതിനിടയിലാണ് അമരീന്ദറിന് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദർ കോൺഗ്രസ് വിടുകയും പുതിയ പാർട്ടിയായ 'പഞ്ചാബ് ലോക് കോൺഗ്രസ്' രൂപീകരിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി ചേർന്നാണ് പഞ്ചാബ് ലോക് കോൺഗ്രസിന്‍റെ മത്സരം. ഫെബ്രുവരി 14നാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 10ന് ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.