ബംഗളൂരു: ബി.ജെ.പി സംഘടിപ്പിച്ച 'ജനാശീർവാദ' യാത്രയിൽ മന്ത്രിയെ സ്വീകരിക്കാൻ നാടൻതോക്ക് ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ നാലു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര രാസ-വളം മന്ത്രി ഭഗവന്ത് ഖുബയെ സ്വീകരിക്കുന്ന ചടങ്ങിൽ തോക്കുകളിൽ ബി.ജെ.പി പതാക കെട്ടിയായിരുന്നു ആകാശത്തേക്കു വെടിവെച്ചത്. കർണാടക യാദ്ഗിർ ജില്ലയിലെ യർേഗാലിലാണ് സംഭവം. േകാവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയ ഘോഷയാത്രയിൽ കർണാടക മുൻ മന്ത്രിമാരായ ബാബുറാവു ചിഞ്ചാൻസൂർ, രാജു ഗൗഡ എന്നിവരും പെങ്കടുത്തു.
ബാബുറാവു തോക്കേന്തി നിൽക്കുന്നതിെൻറയും മറ്റുള്ളവരോട് ആകാശത്തേക്ക് വെടിവെക്കാൻ പറയുന്നതിെൻറയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
എന്നാൽ സംഭവം നിഷേധിച്ച കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ, വെടിശബ്ദം പടക്കത്തിേൻറതാണെന്ന് ന്യായീകരിച്ചു. സംഭവത്തിൽ യാദ്ഗിർ എസ്.പി വേദമൂർത്തിയുടെ നിർദേശപ്രകാരം കേെസടുത്ത പൊലീസ് ശരണപ്പ, ലിംഗപ്പ, േദവപ്പ, നഞ്ചപ്പ എന്നീ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരുടെ തോക്ക് പിടിച്ചെടുത്തു. ഒറ്റക്കുഴലുള്ള നാടൻ തോക്ക് ൈകവശം വെക്കാനുള്ള ലൈസൻസ് പ്രതികൾക്കുണ്ടെന്നും മൃഗങ്ങളെ വിരട്ടാൻ ഉപയോഗിക്കുന്നവയാണിതെന്നും പൊലീസ് പറഞ്ഞു.
മോദി മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ മന്ത്രിമാർ അവരുടെ മണ്ഡലങ്ങളിൽ നടത്തുന്ന യാത്രയാണ് 'ജനാശീർവാദ യാത്ര'.കഴിഞ്ഞ ദിവസം മന്ത്രി ഭഗവന്ത് ഖുബ കലബുറഗിയിൽ നടത്തിയ ജനാശീർവാദ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിനു പേർ പെങ്കടുത്തത് വിവാദമായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ബ്രഹ്മാപൂർ സി.െഎയോട് കലബുറഗി തഹസിൽദാർ നിർദേശം നൽകിയിരുന്നു.
രാത്രി കർഫ്യൂ നിലനിൽക്കെയാണ് ബി.ജെ.പി പ്രവർത്തകർ കലബുറഗിയിൽ പരിപാടി നടത്തിയത്. കോവിഡ് മാർഗനിർദേശം ലംഘിച്ച് പരിപാടി നടത്തിയതിന് ബി.ജെ.പി നേതാക്കൾക്കെതിരെ സ്വമേധയാ ജില്ല ഭരണകൂടം കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ഡോ. എസ്.ആർ. പാട്ടീലും ആവശ്യപ്പെട്ടു. അതേസമയം, മാർഗനിർദേശം ലംഘിക്കപ്പെട്ടുവെന്നും മനഃപൂർവം അല്ലെന്നും ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും പ്രതികരിച്ച കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയുടെ യാദ്ഗിറിലെ പരിപാടിയിലും പ്രവർത്തകർ തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.