ഡൽഹിയിൽ കൽക്കരി കത്തിച്ച പുക ശ്വസിച്ച് നാല് മരണം

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പുക ശ്വസിച്ച് നാല് മരണം. ഡൽഹി അലിപൂരിലാണ് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചത്.

തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. തണുപ്പകറ്റാനായി കൽക്കരി കത്തിച്ച ശേഷം കുടുംബാംഗങ്ങൾ കിടന്നുറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനരീതിയിൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. കൽക്കരി കത്തിച്ച ശേഷം കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ, തണുപ്പകറ്റാനായി കൽക്കരി കത്തിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്ന് ഡൽഹി സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരി കത്തിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നാണ് നിർദേശം.

Tags:    
News Summary - Four die after inhaling smoke from burning coal in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.