ജയ്പുർ: രാജസ്ഥാനിൽ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്ന നിയമം നടപ്പാക്കിയശേഷം മൂന്നുകേസുകളിൽ നാലുപേർക്ക് വധശിക്ഷ.
പോക്സോ ആക്ട് പ്രകാരം കുറ്റപത്രം സമർപ്പിക്കുേമ്പാൾ നിയമം കർശനമായി നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി ഡി.ജി.പി ഒ.പി. ഗൽഹോത്ര വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്ത് ചെറിയ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുംവിധം ക്രിമിനൽ നിയമ ഭേദഗതി പാസാക്കിയത്. ജലവാർ കൊട്വാലിയിൽ ആറു വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ 16 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിക്കുകയും ആറുമാസംകൊണ്ട് കോടതി വിചാരണ നടത്തി വധശിക്ഷ വിധിക്കുകയും ചെയ്തെന്ന് ഡി.ജി.പി വിശദീകരിച്ചു. സംസ്ഥാനത്ത് 56 പ്രത്യേക പോക്സോ കോടതികൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.