ചരിത്രം തിരുത്തി ബംഗാളിൽ ദുർഗാപൂജക്ക്​ പൂജാരിണിമാരുടെ കാർമികത്വം

കൊൽക്കത്ത: നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന പുരുഷ പൂജാരികളെന്ന സങ്കൽപ്പം തിരുത്തിക്കുറിച്ച്​ ദുർഗ പൂജക്ക്​ കാർമികത്വം വഹിക്കാനൊരുങ്ങി കൊൽക്കത്തയിലെ നാല്​ സ്​ത്രീകൾ. നന്ദിമി, രുമ, സീമന്തി, പൗലോമി എന്നിവരാണ്​ ദുർഗ പൂജയിൽ മുഖ്യകാർമികത്വം വഹിക്കുക.

പത്തുവർഷമായി 'ശുഭമസ്​തു'വെന്ന കൂട്ടായ്​മ രൂപീകരിച്ച്​ ചെറിയ പൂജകളും മതാചാര ചടങ്ങുകളും നടത്തിവരികയായിരുന്നു നാലു​േപരും. ആദ്യമായാണ്​ ദുർഗ പൂജക്ക്​ ഇവർ കാർമികത്വം വഹിക്കുക.

കൊൽക്കത്തയിലെ 66 പാല്ലി ദുർഗ പൂജ കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങുകൾക്ക്​ നേതൃത്വം നൽകുന്നത്​ ഇവരായിരിക്കും.

'സ്​റ്റീരിയോടൈപ്പുകൾ തകർക്കുകയാണ്​ ഞങ്ങളുടെ ലക്ഷ്യമെന്ന്​ ഒരിക്കല​ും കരുതുന്നില്ല. ഇത്​ തുടങ്ങു​േ​മ്പാഴും ഞങ്ങളുടെ മനസിലും ഒന്നുമുണ്ടായിരുന്നില്ല. റുമയും ഞാനും കോളജിലെ സംസ്​കൃത അധ്യാപകരാണ്​. അതിനാൽതന്നെ പുതു തലമുറക്ക്​ ഇത്തരം ആചാരങ്ങളിൽ താൽപര്യമുണ്ടെന്ന്​ ഞങ്ങൾ മനസിലാക്കി. അത്​ കൃത്യമായി ചെയ്യുന്നു'- സംഘാഗങ്ങളിലൊരാളായ നന്ദിനി പറയുന്നു. നന്ദിനിയുടെ മകളുടെ വിവാഹമായിരുന്നു ഇവരുടെ കാർമികത്വത്തിൽ നടന്ന ആദ്യ ചടങ്ങ്​.

ചെറുപ്പം മുതൽ ശാന്തിനികേതനിൽ വളർന്നുവന്ന ഗായികയും സാമൂഹിക പ്രവർത്തകയുമാണ്​ സീമന്തി. അധ്യാപികയും ഗായികയുമാണ്​​ പൗലോമി. കൂടാതെ സോഷ്യോളജിയിൽ മാസ്​റ്റേർസും ചെയ്യുന്നു.

ദുർഗ പൂജ ചടങ്ങുകൾക്ക്​ സ്​ത്രീകൾ ഇതുവരെ കാർമികത്വം വഹിച്ചിട്ടില്ല. സരസ്വതി പൂജ പോലുള്ള ചെറിയ ചടങ്ങുകളും വിവാഹങ്ങളും മാത്രമാണ്​ ഇവർ നടത്തിവരുന്നത്​.

പൂജകളുമായി ബന്ധപ്പെട്ടിറങ്ങു​േമ്പാൾ തുടക്കത്തിൽ നേരിട്ടിരുന്ന എതിർപ്പുകളെ ഞങ്ങൾ അഭിനന്ദനമാക്കി മാറ്റുകയായിരുന്നുവെന്നും ഞങ്ങളുടെ കുടുംബം നൽകിയ പിന്തുണയാണ് വിജയത്തിന്​ പിന്നിലെന്നും കൂട്ടത്തിലെ മുതിർന്ന അംഗമായ സീമന്തി പറയുന്നു.

സാധാരണ പുരോഹിത സംഘങ്ങളെപ്പോലെ ഞങ്ങൾക്ക്​ മുഖ്യപുരോഹിതരില്ലെന്നും പഴയ ആചാരങ്ങൾ നിലനിർത്തി ആചാരങ്ങൾ എങ്ങനെ നടത്താമെന്ന്​ ആളുകളെ പഠിപ്പിക്കുകയാണ്​ ലക്ഷ്യമെന്നും അവർ പറയുന്നു. കൂടാതെ സ്​ത്രീകൾ കടന്നുവരാത്ത മേഖലകളിലേക്ക്​ മറ്റു സ്​ത്രീകൾക്ക്​ പ്രചോദനമായി ഇറങ്ങി​െചല്ലുകയാണ്​ ലക്ഷ്യമെന്നും അവർ പറയുന്നു. 

Tags:    
News Summary - Four Kolkata priestesses break centuries old tradition by conducting Durga Puja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.