മുംബൈ: ഭരണഘടനയിലെ ആർട്ടിക്കൾ 19 പ്രകാരം അനുവദിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണ അവകാശമല്ലെന്ന് ബോംബെ ഹൈകോടതി. പാൽഘർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി യുവതി നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് കോടതിയുടെ പരാമർശം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ട്വിറ്ററിലൂടെ പരാമർശം നടത്തിയ യുവതിക്കെതിരെ പാൽഘർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. എന്നാൽ, അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണ്ണ അവകാശമല്ലെന്നും നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എം.എസ് കാർനിക് എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് പരാമർശം. യുവതിയെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ വാക്കാൽ കോടതിയിൽ ഉറപ്പ് നൽകി. പൊലീസിൻെറ ചോദ്യം ചെയ്യലിന് യുവതി ആവശ്യപ്പെടുേമ്പാൾ ഹാജരാവണമെന്നും സർക്കാർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.