അഗസ്​റ്റ വെസ്​റ്റ്​ലാൻറ്​ ഇടപാട്​: ഇടനിലക്കാരന്​​ ജാമ്യമില്ലാ വാറണ്ട്

ന്യൂഡൽഹി: അഴിമതിയാരോപണം നേരിടുന്ന അഗസ്​റ്റ വെസ്​റ്റ്​ലാൻറ്​ ഇടപാടിലെ ഇടനിലക്കാരൻ​ ക്രിസ്​ത്യൻ മിഷേലിന്​ ഡൽഹി ഹൈകോടതിയുടെ ജാമ്യമില്ലാ വാറണ്ട്​. ശനിയാഴ്​ച കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. കേസ്​ ഫെബ്രുവരി 22ന്​ വീണ്ടും കോടതി പരിഗണിക്കും.

2010ലാണ്​ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയായ അഗസ്​റ്റ വെസ്റ്റ്ലാന്‍ഡുമായി 12 ഹെലികോപ്റ്ററുകള്‍ക്ക്​ 3,727 കോടി രൂപയുടെ കരാർ ഇന്ത്യൻ അധികൃതർ ഒപ്പിട്ടത്.  

ഇടപാടുമായി ബന്ധപ്പെട്ട്​ മുൻ വ്യോമസേനാ മേധാവി എസ്​.പി ത്യാഗിയെ കഴിഞ്ഞ മാസം സിബി​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇദ്ദേഹം നിലവിൽ ജാമ്യത്തിലാണ്​. അഗസ്​റ്റ വെസ്​റ്റ്​ലാൻറ്​ കമ്പനിക്ക്​ ഹെലിക്കോപ്​റ്റർ കരാർ  ലഭിക്കാൻ ത​​െൻറ സ്വധീനം ഉപയോഗ​പ്പെടുത്തിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം.

Tags:    
News Summary - Fresh Non-bailable Warrant Issued Against Agusta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.