തുടർച്ചയായുണ്ടായ മൂന്ന് ഭൂകമ്പങ്ങളിൽ വിറങ്ങലിച്ചുനിൽക്കുകയാണ് തുർക്കിയും സിറിയയും. ആയിരങ്ങളാണ് ഭൂകമ്പത്തിൽ മരിച്ചത്. ഭൂകമ്പം ഉണ്ടായ ഉടൻ ഇരു രാജ്യങ്ങളും ഇതര രാജ്യങ്ങളിൽനിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യ ഉടൻ തന്നെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത് സുനൽ ആണ് സഹായങ്ങൾക്ക് ഇന്ത്യക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്.
ആവശ്യത്തിന് ഉപകരിക്കുന്ന സുഹൃത്താണ് യഥാർത്ഥ സുഹൃത്ത് എന്ന അർത്ഥം വരുന്ന തുർക്കി ഭാഷയിലുള്ള പഴഞ്ചൊല്ലും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിയിലും തുർക്കി ഭാഷയിലും ദോസ്ത് എന്നത് പൊതുവാക്ക് ആണെന്നും ഇന്ത്യക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം തുർക്കി എംബസി സന്ദർശിച്ചിരുന്നു. എൻ.ഡി.ആർ.എഫിന്റെ 100 അംഗങ്ങൾ അടങ്ങിയ രക്ഷാ സേനയും മരുന്നുകളും ആയി ഇന്ത്യൻ സംഘം ഭൂകമ്പ ബാധിത സ്ഥലത്തേക്ക് യാത്ര തിരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.