ഡീമാറ്റ് നോമിനേഷൻ മുതൽ ആധാർ അപ്ഡേഷൻ വരെ; 2024ഓടെ ജനജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ അറിയാം

2023 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം. 2014ൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മിക്ക മാറ്റങ്ങളും ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് ഉൾപ്പെടെയുള്ള ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടതാണ്. 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചറിയാം....

ഡീമാറ്റ് നോമിനി

സ്റ്റോക്ക് ട്രേഡിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് പ്രധാന മാറ്റമാണ്. ഇലക്ട്രോണിക് ഫോർമാറ്റിൽ ഓഹരികളും സെക്യൂരിറ്റികളും കൈവശം വയ്ക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ഡീമാറ്റ് ഡീമറ്റീരിയലൈസ്ഡ് എന്നതിന്റെ ചുരുക്കമാണ് ഡീമാറ്റ്. മാർക്കറ്റ് റെഗുലേറ്റർ സെബി എല്ലാ ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും 2024 ജനുവരി 1നകം നോമിനേഷൻ ഡിക്ലറേഷനുകൾ നൽകുകയോ നോമിനേഷനുകൾ ഒഴിവാക്കുകയോ ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ആളുകൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവർക്ക് സ്റ്റോക്കുകളിൽ ഇടപാട് നടത്താൻ കഴിയില്ല നേരത്തെയുള്ള സമയപരിധി സെപ്റ്റംബർ 30 ആയിരുന്നു. അത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അതിന്റെ കാലാവധിയാണ് ഡിസംബർ 31ന് അവസാനിക്കുന്നത്.

ബാങ്ക് ലോക്കർ കരാർ

2023 ഡിസംബർ 31 നകം പുതുക്കിയ ബാങ്ക് ലോക്കർ കരാറിൽ ഒപ്പിടാനുള്ള സമയപരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. ബാങ്ക് ഉപഭോക്താക്കൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവരുടെ ലോക്കറുകൾ മരവിപ്പിക്കും. ബാങ്ക് ഉപഭോക്താക്കളുടെ സൗകര്യാർഥം സെൻട്രൽ ബാങ്ക് ഒരു വർഷത്തേക്ക് സമയ പരിധി നീട്ടിയിരുന്നു.

ആധാർ തിരുത്തൽ

സൗജന്യമായി ആധാർ വിശദാംശങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആയിരുന്നു. ഇപ്പോഴത് മാർച്ച് 14 വരെ വീണ്ടും നീട്ടിയിരിക്കുകയാണ്.

സിം കാർഡുകൾക്ക് പേപ്പർ അടിസ്ഥാനമാക്കിയുള്ള കെ.വൈ.സി ഇല്ല

2024 മുതൽ പുതിയ സിം കാർഡ് ലഭിക്കാൻ പേപ്പർ ഫോം പൂരിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് പേപ്പർ അടിസ്ഥാനമാക്കിയുള്ള നോ യുവർ കസ്റ്റമർ(കെ.​വൈ.സി) പ്രകൃയ ജനുവരി ഒന്നു മുതൽ അവസാനിപ്പിക്കും.

2024ഓടെ ജനജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ അറിയാം...

കാനഡയിൽ ജനുവരി ഒന്നുമുതൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ താമസച്ചെലവ് ഇരട്ടിയാകും. ഇന്ത്യയിൽ നിന്നുള്ള വിദേശ വിദ്യാർഥികളുടെ രാജ്യത്തേക്കുള്ള വരവിനെ ഈ നീക്കം ബാധിക്കും.

Tags:    
News Summary - From Demat Nomination To Aadhaar Update, Changes Coming Into Effect From January 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.