മഹാരാഷ്ട്രയിൽ ഇന്ധനവില കുറച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ധനവില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്.

ഇന്ധനത്തിന് മൂല്യവർധിത നികുതി (വാറ്റ്) ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിയമസഭയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ വിമതനീക്കത്തിനൊടുവിലാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. വിശ്വാസ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം അറിയിച്ചത്.

പെട്രോളിനും ഡീസലിനും സംസ്ഥാനം ചുമത്തുന്ന നികുതി മേയ് അവസാനത്തോടെ സർക്കാർ കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും ഇങ്ങനെ കുറഞ്ഞിരുന്നു. മേയ് 21ന് കേന്ദ്രം ഇന്ധന നികുതി കുറച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സംസ്ഥാന നികുതി കുറച്ചത്.

Tags:    
News Summary - fuel price lowered in maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.