ന്യൂഡൽഹി: കശ്മീരിൽ ഇനിയെന്ത്? ഭീകരാക്രമണം സൃഷ്ടിച്ച വിഹ്വലതക്കു മുമ്പിൽ രാജ്യ ം വിറങ്ങലിച്ചു നിൽക്കുേമ്പാൾ കേന്ദ്രസർക്കാറിനെ തുറിച്ചുനോക്കുന്ന ചോദ്യം അതാണ്. നയതന്ത്ര തലത്തിൽ പാകിസ്താനെതിരെ കുന്തമുന തിരിച്ചിട്ടുണ്ടെങ്കിലും, അടുത്ത നടപട ികളുടെ കാര്യത്തിൽ കടുത്ത അവ്യക്തതയാണ് ചൂഴ്ന്നുനിൽക്കുന്നത്. േചാരയൊലിക്കു ന്ന കശ്മീരാകെട്ട, ആശങ്കയുടെ എരിതീയിൽ.
ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ രണ്ടാഴ്ചമാത്രം ബാക്കിനിൽക്കുേമ്പാൾ നടന്ന ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന ് കനത്ത തിരിച്ചടി നൽകുമെന്ന് മോദിസർക്കാർ ആണയിടുന്നുണ്ടെങ്കിലും അത്തരത്തിലുള ്ള നീക്കങ്ങൾക്ക് പരിമിതികൾ ഏറെയുണ്ട്. അതിർത്തിയിലെ പടയൊരുക്കത്തിനോ, അതിർത്തി കടന്ന മിന്നലാക്രമണത്തിനോ മാത്രമല്ല ആ പരിമിതി. മഞ്ഞുമൂടിയ കാലാവസ്ഥയിൽ സൈനിക നീക്കങ്ങൾ അപ്രായോഗികമാണെന്ന പ്രശ്നം വേറെ.
അതിപ്രിയ രാജ്യ പദവി റദ്ദാക്കിയതിനു പുറമെ നയതന്ത്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്നാണ് സർക്കാറിെൻറ പ്രഖ്യാപനം. എന്നാൽ, ഇന്ത്യ-പാക് സംഘർഷത്തിൽ മറ്റൊരു സംഭവമെന്നതിനപ്പുറം രാജ്യാന്തര തലത്തിൽ പുതിയ ഭീകരാക്രമണം വിലയിരുത്തുന്നില്ല. മുംബൈ, ഉറി, പത്താൻകോട്ട് എന്നിങ്ങനെ നീളുന്ന ആക്രമണ പരമ്പരകളുടെ നേരത്തും പാകിസ്താനെതിരെ ശക്തമായ നീക്കം നടത്തിയെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ലെന്നാണ് അനുഭവം.
തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സർക്കാറിന് നയതന്ത്ര നീക്കങ്ങൾക്കു പരിമിതിയുണ്ട്. ജയ്ശെ മുഹമ്മദ് തലവനെതിരായ നടപടികളിൽ ഒരു പുരോഗതിയുമുണ്ടാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. പാകിസ്താന് ചൈനയിൽനിന്ന് കിട്ടുന്ന പിന്തുണക്കു മുമ്പിൽ ഇന്ത്യൻ നീക്കങ്ങൾ ലക്ഷ്യം കാണുന്നില്ല. ഇപ്പോഴത്തെ ഭീകരാക്രമണം നടപ്പാക്കിയ ചാവേറാകെട്ട, ഇന്ത്യക്കാരനാണ്. അതിർത്തി കടന്ന് എത്തിയവരല്ല. അതുകൊണ്ടുതന്നെ അതിർത്തിക്കപ്പുറത്തുനിന്നുള്ള പിന്തുണയുണ്ടെന്ന ആരോപണം അനായാസം നിഷേധിക്കുകയാണ് പാകിസ്താൻ.
സുരക്ഷ-രഹസ്യാന്വേഷണ പിഴവും ചാവേറിെൻറ കൃത്യമായ ആസൂത്രണവും ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്നു. ജവാന്മാരുടെ വൻസന്നാഹം മുന്നോട്ടു നീങ്ങുേമ്പാൾ അതിനിടയിലേക്ക് ഒറ്റക്കൊരാൾക്ക് വാഹനം ഒാടിച്ചു കയറ്റാൻ കഴിഞ്ഞതിെൻറ അവിശ്വസനീയത ചർച്ചചെയ്യപ്പെടുന്നുണ്ട്. പാർലമെൻറ് ആക്രമണം നടന്നപ്പോഴും ഇത്തരത്തിൽ നിരവധി സംശയങ്ങൾ ഉയർന്നുവന്നിരുന്നു. നയതന്ത്രത്തേക്കാൾ സങ്കീർണമാണ് ആഭ്യന്തരപ്രശ്നം. കശ്മീരിൽ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഉരുക്കുമുഷ്ടി നയമാണ് സർക്കാർ നടപ്പാക്കിയത്. കശ്മീരിന് സാന്ത്വന സ്പർശം നൽകി ചേർത്തുനിർത്തുന്ന സംഭാഷണങ്ങളുടെ വഴിയല്ല തെരഞ്ഞെടുത്തത്. ഇതുമൂലം തീവ്രചിന്താഗതി ശക്തിപ്പെടുകയും കശ്മീർ ചോരയൊലിപ്പിക്കുകയുമാണ്. യുവാക്കളും വിദ്യാസമ്പന്നരും തീവ്രവാദത്തിെൻറ വഴി തെരഞ്ഞെടുക്കുകയും, ജനപിന്തുണ വർധിക്കുകയും ചെയ്യുേമ്പാൾ തന്നെയാണ് ഉരുക്കുമുഷ്ടി പ്രയോഗം.
കശ്മീർ ജനതക്ക് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോടുള്ള വിശ്വാസ്യത തിരിച്ചുപിടിക്കാനും അതുവഴി താഴ്വരയെ സമാധാനാന്തരീക്ഷത്തിലേക്ക് നയിക്കാനും നിലവിലെ സാഹചര്യങ്ങളിൽ ഒട്ടും എളുപ്പമല്ല. ചർച്ചയുടെ വഴി തുറക്കണമെന്ന ബഹുഭൂരിപക്ഷം രാഷ്്ട്രീയ പാർട്ടികളുടെയും അഭിപ്രായത്തിന് ഇതുവരെ വില കൊടുക്കാതിരുന്ന പശ്ചാത്തലത്തിൽതന്നെയാണ് സർക്കാർ ശനിയാഴ്ച സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ഒന്നിച്ചു നിൽക്കേണ്ട സന്ദർഭത്തിൽ തുറന്ന വിമർശനങ്ങൾക്ക് പാർട്ടികൾ മയപ്പെടുത്തുമെങ്കിലും, കശ്മീർ നയവും സാഹചര്യവും ഇനിയങ്ങോട്ട് വിശദീകരിക്കാൻ സർക്കാറിന് ഏറെ പണിപ്പെടേണ്ടിവരും.
ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനിടയിൽ ഉണ്ടായ ഭീകരാക്രമണത്തെ വർഗീയ ധ്രുവീകരണത്തിനുള്ള അവസരമാക്കി മാറ്റുന്ന കാഴ്ചയാണ് ജമ്മുവിൽ. ദേശീയബോധം തൊട്ടുണർത്തി വോട്ടാക്കി മാറ്റാനുള്ള കൗശലരാഷ്ട്രീയവും ഇതിനു പിന്നാലെ രാജ്യവ്യാപകമായി അരങ്ങേറിയെന്നു വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.