ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിെൻറ കുറ്റപത്രത്തിൽ ഉൾപ്പെട്ട 17 പ്രതികളിൽ ചുരുങ്ങിയത് അഞ്ചുപേർക്കെങ്കിലും കന്നട സാഹിത്യകാരനായ എം.എം. കൽബുർഗിയുടെ വധത്തിലും പങ്കുള്ളതായി പ്രത്യേക അന്വേഷണ സംഘം. കൽബുർഗിയുടെ കൊലയാളിയായ ഗണേഷ് മിസ്കിെൻറ സഹായിയായ ഹുബ്ബള്ളി സ്വദേശി കൃഷ്ണമൂർത്തി എന്നറിയപ്പെടുന്ന പ്രവീൺ പ്രകാശ് ചതുർ (27) പിടിയിലായതിനു പിന്നാലെയാണ് നിർണായക വിവരങ്ങൾ പുറത്താകുന്നത്.
2015 ആഗസ്റ്റ് 30ന് ധാർവാഡിലെ കൽബുർഗിയുടെ വീട്ടിലേക്ക് ബൈക്കിൽ ഗണേഷ് മിസ്കിനെ എത്തിച്ചത് പ്രവീൺ ആണെന്നാണ് കണ്ടെത്തൽ. മിസ്കാനാണ് കൽബുർഗിക്കുനേരെ നിറയൊഴിച്ചത്. കൽബുർഗിയുടെ വധവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസിൽ ഉൾപ്പെട്ട പുണെ സ്വദേശികളായ അമോൽ കാലെ, മെക്കാനിക് സൂര്യവാൻശി എന്നിവരെയും ഗണേഷ് മിസ്കിനെയും കൽബുർഗി വധക്കേസിലും പ്രതിചേർത്തിരുന്നു.
ഇരുകൊലപാതകത്തിലും പ്രതികൾക്ക് ബൈക്ക് നൽകിയത് സൂര്യവാൻശിയാണെന്നും കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം ഗൗരി കൊലക്കേസിൽ പങ്കാളികളായ അമിത് ബഡ്ഡി, മനോഹർ എഡ്വെ എന്നിവർക്കും കൽബുർഗി വധക്കേസിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ കൽബുർഗി വധക്കേസിെൻറയും കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. ഗൗരി ലങ്കേഷിെൻറയും കൽബുർഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യകണ്ണി അമോൽ കാലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് കൽബുർഗി വധക്കേസിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത് കഴിഞ്ഞദിവസമാണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.