'എസ്.സി വിഭാഗത്തിലെ എല്ലാവരെയും പരാജയപ്പെടുത്തും'; യു.പിയിൽ കോളജ് ചെയർമാനെതിരെ കേസ്

ലഖ്നോ: വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ സ്വകാര്യ കോളജ് ചെയർമാനെതിരെ കേസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ജ്ഞാനസ്ഥലി വിദ്യാപീഠത്തിലെ ഹരി ഓം ശർമക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

എസ്.സി വിഭാഗത്തിലെ എല്ലാ കുട്ടികളെയും പരാജയപ്പെടുത്തുമെന്നും ഈ വിഭാഗത്തിലെ ആർക്കും കോളജിൽ പ്രവേശനം നൽകില്ലെന്നും ഹരി ഓം ശർമ പറഞ്ഞു. വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി കോളജ് കെട്ടിടം പെയിന്‍റ് ചെയ്യാൻ വിദ്യാർഥിയോട് ആവശ്യപ്പെട്ടു. വിദ്യാർഥിയുടെ ജാതിയിൽ നിന്നുള്ള മറ്റുള്ളവരും ഇതാണ് ചെയ്യുന്നതെന്നും കോളജ് ചെയർമാൻ പറഞ്ഞു.

ബി.എസ്.പി നേതാവ് മോഹിത് ജാദവ് നൽകിയ പരാതിയിലാണ് കേസ്. ശർമയും വിദ്യാർഥിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ ക്ലിപ്പ് സമൂഹമാധ്യമത്തിൽ വൈറലായതിന് ശേഷമാണ് പരാതി നൽകിയത്. വിദ്യാർഥി ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ബറേലി സ്വദേശിയാണെന്നും ഗ്യാൻഷ്താലി വിദ്യാപീഠ് കോളജിൽ ബി.എഡിന് ചേർന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Ghaziabad college chairman booked after ‘casteist slurs’ video goes viral online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.