ജാംഷഡ്പുർ: അയൽവാസിയുടെ ഏഴുമാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിയെടുത്ത് ദൈവപ്രീതിക്കെന്ന് പറഞ്ഞ് ബലിയറുത്ത ദമ്പതികളെ അറസ്റ്റ്ചെയ്തു. കൊലപാതകത്തിന് നിർദേശം നൽകിയ സന്യാസിയെയും പിടികൂടി. പാമ്പാട്ടിയായ ബദോയ് കാളിന്ദിയും ഭാര്യ കർമു കാളിന്ദിയുമാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഝാർഖണ്ഡിലെ സെറായികേല-കർസ്വാൻ ജില്ലയിൽ മേയ് 26നാണ് സംഭവം.
എട്ടുവർഷം മുമ്പ് വിവാഹിതനായ ബദോയിക്ക് കുട്ടികളില്ലായിരുന്നു. പെൺകുട്ടിയെ ദൈവത്തിന് ബലിയായി നൽകിയാൽ കുട്ടിയുണ്ടാകുമെന്ന് സന്യാസി പറഞ്ഞതനുസരിച്ചാണ് ഇയാൾ കടുംകൈ ചെയ്തത്. ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിയെടുത്ത് ശ്മശാനത്തിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാനുപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.