ലഖ്നോ: ബലാത്സംഗ വാർത്തകൾക്ക് ഒരു കുറവുമില്ലാത്ത സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ, ഇതുവരെ കേട്ടതെല്ലാം നിസ്സാരമാക്കുകയാണ് പുതിയ വാർത്ത. യു.പിയിലെ ചിത്രകൂടി ൽ 12 വർഷം മുമ്പാണ് സംഭവം. വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോവുേമ്പാൾ വെറും എട്ടു വയസ്സാ യിരുന്നു അവൾക്ക്. അന്നുതൊട്ട് ആറു വർഷക്കാലം ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയ പീഡനങ്ങ ൾക്കും ക്രൂരതക്കു ൈകയും കണക്കുമില്ല. തട്ടിക്കൊണ്ടുപോയവർ തന്നെ ആദ്യം നിരവധി തവണ ബലാത്സംഗം ചെയ്തു. കുട്ടി പിന്നീട് എത്തിപ്പെട്ടത് രാജസ്ഥാനിലെ മാംസക്കച്ചവട വിപണിയിൽ.
കൂടുതൽ പ്രായം തോന്നിക്കുന്നതിന് ശരീരം പുഷ്ടിപ്പെടുത്താൻ ഇഞ്ചക്ഷനുകൾ നൽകുകയും ഗുളികകളും മറ്റ് മരുന്നുകളും ബലമായി കഴിപ്പിക്കുകയും ചെയ്തു. 50 മുതൽ 100 തവണ വരെ ബലാത്സംഗത്തിനിരയാക്കിയെന്ന് അവൾ പറയുന്നു. ആറു വർഷം ഇത് തുടർന്നു. വ്യഭിചാരശാലയിൽ എത്തിയ ഒരു യുവാവ് ആണ് പുറംലോകത്തേക്കുള്ള രക്ഷപ്പെടലിന് നിമിത്തമായത്. അവിടെനിന്നും പെൺകുട്ടിയെ അയാൾ കുടുംബത്തിൽ എത്തിച്ചു. അറ്റമില്ലാത്ത ക്രൂരതകൾ ഏൽപിച്ച ആഘാതങ്ങളുടെ തടവിലാണ് ഇപ്പോൾ 20 വയസ്സുള്ള പെൺകുട്ടിയുടെ ശരീരവും മനസ്സും.
മാംസവിപണിയിലേക്ക് തന്നെ വിൽപന നടത്തിയതിൽ രാജസ്ഥാൻ പൊലീസിെൻറ പങ്കും അവളുടെ സംസാരത്തിൽനിന്ന് പുറത്തുവന്നു. പൊലീസിൽനിന്ന് സഹായം തേടുേമ്പാഴൊക്കെ സഹായിക്കുന്നതിനു പകരം തന്നെ പിടികൂടിയവരിലേക്ക് തന്നെ മടക്കിയെത്തിക്കുകയായിരുന്നു അവർ എന്ന് പെൺകുട്ടി പറഞ്ഞു. അജ്മീറിലെ സാവാർ ഗ്രാമത്തിൽ ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്നും രാജസ്ഥാൻ സർക്കാർ ഇടപെട്ടാൽ നൂറുകണക്കിന് പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അവൾ കൂട്ടിച്ചേർത്തു.
എന്നാൽ, ഇതുസംബന്ധിച്ച് ചിത്രകൂട് എസ്.പി മനോജ് കുമാർ ഝായോട് ചോദിച്ചപ്പോൾ ആരോപണം സംബന്ധിച്ച് മാധ്യമങ്ങളിൽനിന്ന് അറിഞ്ഞുവെന്നും പൊലീസ് സംഘത്തെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയച്ചതായും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു പ്രതികരണം. പെൺകുട്ടിയെ കാണാതായതു സംബന്ധിച്ച് 2008ൽ രജിസ്റ്റർ ചെയ്ത കേസ് വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.