വോ​ട്ട​ർ​മാ​ർ​ക്ക്​ പ​ണ​വും സ​മ്മാ​ന​ങ്ങ​ളും:  ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന്​ ക​മീ​ഷ​ൻ 


ചെന്നൈ: എ.ആർ നഗർ നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ വോട്ടർമാർക്ക് പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർ ഉമേഷ് സിൻഹ വ്യക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നതിെന കുറിച്ച് കമീഷന് പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എല്ലാ പരാതികളിലും സമയബന്ധിതമായി നടപടിയുണ്ടാകും. 

പാർട്ടികളും സ്ഥാനാർഥികളും ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണം. പണം കടത്തുന്നതിനെതിരെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് സിൻഹ ജാഗ്രതനിർദേശം നൽകി. വോട്ടർമാരെ ലക്ഷ്യമാക്കി വൻതോതിൽ മദ്യം ഒഴുക്കുന്നതിനെതിരെയും ഇലക്ഷൻ കമീഷൻ നടപടി തുടങ്ങി. മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥരെയും മറ്റും മണ്ഡലത്തിൽ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ വിന്യസിപ്പിക്കും. 
.  

Tags:    
News Summary - giving money to voter is a criminal offence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.