പനാജി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് ലക്ഷം രൂപ നൽകുമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. ഗോവ രാജ്ഭവന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വെട്ടിചുരുക്കി മിച്ചം പിടിക്കുന്ന തുകയിൽ നിന്നും ആറ് ലക്ഷവും വ്യക്തിഗത ഫണ്ടിൽ നിന്നും ഒരു ലക്ഷവും ഉൾപ്പടെ ഏഴ് ലക്ഷം നൽകുമെന്നാണ് ശ്രീധരൻപിള്ള അറിയിച്ചിരിക്കുന്നത്.
ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്ന സേവാഭാരതിക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് ഗോവ ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നതിനിടെയാണ് ഗോവ ഗവർണറും സഹായം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.
വയനാട് ദുരിതബാധിതർക്കായി ഇതുവരെ 89.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കൾ, വ്യവസായികൾ, സിനിമതാരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.