മുംബൈ: ടേക്ഓഫിനിടെ അഹ്മദാബാദ്-ബംഗളൂരു ഗോഎയർ വിമാനത്തിെൻറ എൻജിനിൽ കണ്ടെ ത്തിയ തീ ഉടൻ അണച്ചു. അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയരാനൊരുങ്ങവ െയാണ് വിമാനത്തിെൻറ വലത് എൻജിനിൽ ചെറു തീ കണ്ടെത്തിയതെന്നും ഉടൻതന്നെ അണച്ചെന്നും ഗോഎയർ അധികൃതർ മുംബൈയിൽ അറിയിച്ചു.
മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നും അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നില്ലെന്നും വിമാനക്കമ്പനി കൂട്ടിച്ചേർത്തു. എത്ര പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നത് അറിവായിട്ടില്ല. ‘‘ചൊവ്വാഴ്ച രാവിലെ ഗോഎയർ ജി8 802 ടേക്ഓഫിനായി നീങ്ങവെ വലത് എൻജിനുള്ളിൽ അജ്ഞാത വസ്തു കാരണം തകരാറുണ്ടാവുകയും ഇത് ചെറുതായി തീ പടരാൻ ഇടയാക്കുകയും ചെയ്തു. വിമാനം നിർത്തി ഉടൻ തീയണക്കാൻ കഴിഞ്ഞു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.’’ പിന്നീട് പകരം വിമാനം ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.