ചെന്നൈ: കാഞ്ചീപുരത്തിനു സമീപം വിഗ്രഹക്കടത്ത് നിരോധന വിഭാഗം പൊലീസാണെന്നു പറഞ് ഞ് കാർ തടഞ്ഞുനിർത്തിയ ഏഴംഗ സംഘം 12 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച് രക്ഷപ്പെട്ടു. ചെന്നൈ റോയപേട്ടയിലെ നക്ഷത്ര ഹോട്ടലിലെ മാനേജർ ദയാനിധിയാണ് കബളിപ്പിക്കെപ്പട്ടത്. മധുരയിൽനിന്ന് കാറിൽ ചെന്നൈയിലേക്കു പോകവെ ഭരന്നൂർ ടോൾഗേറ്റിനു സമീപത്താണ് സംഘം കാർ തടഞ്ഞത്.
മതിയായ രേഖകളില്ലാത്തതിനാൽ നാലു സൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്ന സ്വർണം കസ്റ്റഡിയിലെടുക്കുകയാണെന്നും തിങ്കളാഴ്ച രാവിലെ ചെന്നൈ ഗിണ്ടിയിലെ വിഗ്രഹ നിരോധന വിഭാഗം ഒാഫിസിൽ ഹാജരാകാനും നിർദേശിച്ച സംഘം ദയാനിധിയുടെ ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയി. പാതിവഴിയിൽ ഡ്രൈവറെ സംഘം ഇറക്കിവിട്ടു. ഗിണ്ടി ഒാഫിസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ദയാനിധി അറിയുന്നത്. മധുരയിൽ പ്രദർശനമേളക്കായാണ് സ്വർണാഭരണങ്ങൾ കൊണ്ടുപോയിരുന്നത്.
നക്ഷത്ര ഹോട്ടലുടമ കിരൺ റാവുവിെൻറ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇൗയിടെ കിരൺ റാവുവിനെ വിഗ്രഹം കടത്തൽ നിരോധന പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതിനാലാണ് ദയാനിധിക്ക് സംശയമുണ്ടാകാതിരുന്നത്. ചെങ്കൽപ്പട്ട് പൊലീസ് സ്റ്റേഷനിൽ ദയാനിധി പരാതി നൽകി. പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാഞ്ചീപുരം ജില്ല പൊലീസ് സൂപ്രണ്ട് സന്തോഷ് ഹദിമാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.