കുട്ടികളുടെ മരണവും വെള്ളപ്പൊക്ക ദുരന്തവും: മോദിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: ഖോരഖ്പുരിലെ കുട്ടികളുടെ മരണത്തെയും വെള്ളപ്പൊക്ക ദുരന്തത്തെയും ഒരു പോലെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ വിമർശിച്ച് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്. പ്രകൃതിക്ഷോഭത്തെയും കുട്ടികളുടെ മരണത്തെയും ഒരു പോലെ കണ്ട പ്രധാനമന്ത്രിയുടെ നടപടി അപമാനകരമെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. 

കുട്ടികളുടെ മരണം പോലുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി സൂക്ഷ്മതയോടെ വേണം പ്രതികരിക്കേണ്ടതെന്നും ശർമ ചൂണ്ടിക്കാട്ടി. ജി.എസ്.ടിയുടെ കാര്യത്തിൽ വലിയ അവകാശവാദമാണ് മോദി ഉന്നയിച്ചത്. എന്നാൽ, കഴിഞ്ഞ ഏഴു വർഷമായി ജി.എസ്.ടി നടപ്പാക്കുന്നതിനെ മോദിയും ബി.ജെ.പിയും പ്രതിപക്ഷത്ത് ഇരുന്നപ്പോൾ തടസപ്പെടുത്തുകയാണ് ഉണ്ടായതെന്നും ശർമ പറഞ്ഞു.  

യു.പിയിലെ ഗോരഖ്പുരിൽ ഒാക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരിക്കാനിടയായ സംഭവം പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പരാമർശിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് നിരപരാധികളായ നമ്മുടെ കുഞ്ഞുങ്ങൾ ആശുപത്രിയിൽ മരിച്ചിരുന്നു. ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  

Tags:    
News Summary - Gorakhpur Children Death: Congress attack to PM Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.