ചണ്ഡിഗഢ്: ഹരിയാനയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കുളിൽ പഠിക്കാൻ എത്തിയത് ഒരു വിദ്യാർഥിനി മാത്രം. ലുക്കി ഗ്രാമത്തിലെ സ്കുളിലാണ് ഒരു വിദ്യാർഥി മാത്രമുള്ളത്. ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുസുമം കുമാരിയാണ് സ്കുളിലെ എക വിദ്യാർഥിനി.
ഇവരെ പഠിപ്പിക്കുന്നതിനായി ദയ കൃഷ്ണൻ എന്ന അധ്യാപകൻ മാത്രമാണുള്ളത്. സാമൂഹ്യശാസ്ത്രമാണ് തെൻറ വിഷയമെങ്കിലും മറ്റു വിഷയങ്ങളിൽ താൻ കുസുമം കുമാരിയെ പഠിപ്പിക്കാറുണ്ടെന്നും അധ്യാപകൻ പറയുന്നു. കണക്കിൽ തനിക്ക് അറിവ് കുറവാണെങ്കിലും അതും അവരെ പഠിപ്പിക്കും. പ്രതിമാസം 70,000 രൂപയാണ് ദയാകൃഷ്ണന് സർക്കാർ ശമ്പളമായി നൽകുന്നത്. ഒറ്റക്കായത് കൊണ്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും കൂട്ടുകാരില്ലാത്തത് ചെറിയ വിഷമമുണ്ടാക്കുന്നുണ്ടെന്നും കുസുമം പറയുന്നു.
ഇതേ ഗ്രാമത്തിൽ തന്നെയുള്ള പ്രൈമറി സ്കൂളിൽ 21 വിദ്യാർഥികളുണ്ട്. കുസുമത്തിെൻറ അമ്മയാണ് രണ്ട് സ്കൂളുകളിലും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇൗ വർഷം കുസുമം മാത്രമാണ് പഠിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.