ബംഗളൂരു: ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നതിനു പകരം കർണാടക ഗവർണർ അമിത് ഷായെയും മോദിയെയുമാണ് അനുസരിക്കുന്നതെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭരണഘടന പിന്തുടരാത്ത ഗവർണർ രാജിവെക്കണമെന്ന് വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ഗവർണർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. യെദിയൂരപ്പ വിശ്വാസം തെളിയിക്കാൻ ഏഴുദിവസം ചോദിച്ചപ്പോൾ ഗവർണർ 15 ദിവസം നൽകി. ഇത് ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
കോടതിയുെടത് ചരിത്ര വിധിയാണ്. ഭരണഘടനയിൽ ഗവർണറുടെ പങ്ക് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുത്. എന്നാൽ കർണാടകയിൽ ഗവർണർ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമായാലും ഭൂരിപക്ഷമുണ്ടെങ്കിൽ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി. എന്നാൽ വേണ്ട രേഖകളെല്ലാം കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സമർപ്പിച്ചിട്ടും ഗവർണർ നടപടിക്രമം പാലിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.