സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച്​ ഇന്ത്യ 

ന്യൂഡൽഹി: ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായി ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി  നിരോധിച്ച്​ കേന്ദ്രസർക്കാർ. സാനിറ്റൈസറുകളുടെ കയറ്റുമതി  നിരോധിച്ചതായി അറിയിച്ച്​ ഡയറക്ട​േററ്റ്​ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കി. 

വൈറസ് പകരുന്നത്​  തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്. മാർച്ചിൽ രാജ്യത്ത്​ കോവിഡ്​ കേസുകൾ സ്ഥിരീകരിക്കപ്പെട്ട ശേഷം എല്ലാ റീ​ട്ടെയിൽ ഔട്ട്​ലറ്റുകളിലും ഹാൻഡ്​സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പാക്കിയിരുന്നു. 

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് സര്‍ക്കാര്‍. കേന്ദ്ര സർക്കാറിന്‍റെ കണക്കു പ്രകാരം 50,545 രോഗികളാണ് രാജ്യത്തുള്ളത്.1650 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 14,000ലേറെ പേർ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുണ്ട്. 

Tags:    
News Summary - Govt bans export of alcohol-based hand sanitisers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.