കർണാടകയിലെ സ്കൂളുകളിൽ ഗണേശോൽസവത്തിന്​​ സർക്കാർ; എല്ലാ ആഘോഷങ്ങളും വേണമെന്ന്​ വഖഫ്​ ബോർഡ്​

ബംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ഗണേശോൽസവം നടത്താമെന്ന്​​ വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി ബി.സി. നാഗേഷ്​ പ്രസ്താവിച്ചത്​ വിവാദമാകുന്നു. ഹൈന്ദവവിശ്വാസപ്രകാരം കൈലാസത്തിൽ നിന്നും ഭൂമിയിലേക്ക്​ ഗണപതി എത്തിയതിന്‍റെ ആഘോഷമാണ്​ ഗണേശോൽസവം (ഗണേശ ചതുർഥി).

സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ആഗസ്റ്റ്​ 31ന്​ പതിവുപോലെ ഗണേശോൽസവം ആഘോഷിക്കാമെന്ന്​ കഴിഞ്ഞ ദിവസമാണ്​ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞത്​. മതപരമായ ചിഹ്​നങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നും ഇതിനാലാണ്​ മുസ്​ലിം വിദ്യാർഥിനികളുടെ ഹിജാബ്​ വിലക്കിയതെന്നും ഉത്തരവിറക്കിയ സർക്കാറിന്‍റെ കാപട്യമാണ്​ ഇതിലൂടെ വെളിപ്പെട്ടതെന്ന​ വിമർശനം ഉയർന്നിട്ടുണ്ട്​.

സംസ്ഥാന വഖഫ്​ ബോർഡ്​ ചെയർമാൻ ശാഫി സഅദിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​. ഗണേശോൽസവം നടത്തുന്നവർക്ക്​ അത്​ ചെയ്യാം. അതേസമയം, മറ്റ്​ മതങ്ങളുടെ ആഘോഷങ്ങൾ നടത്തുന്നവരെ അതിനും അനുവദിക്കണം. മതങ്ങൾ തമ്മിൽ മനസിലാക്കാനും തെറ്റിദ്ധാരണകൾ അകറ്റാനും ഇതിലൂടെ സാധിക്കും. മുസ്​ലിം,​ ക്രിസ്ത്യൻ ആഘോഷങ്ങൾക്കും വിദ്യാഭ്യാസവകുപ്പ്​ അനുമതി നൽകണം. എല്ലാ മതങ്ങളും സമാധാനവും സാഹോദര്യവുമാണ്​ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഗണേശോൽസവം മതപരമായ ആഘോഷമായല്ല കണക്കാക്കുന്നതെന്നും ജനങ്ങളെ ഒരുമിപ്പിക്കുന്ന ചടങ്ങാണെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. ഹിജാബ്​ നിരോധിച്ച ​ഹൈകോടതി വിധിയെ തുടർന്ന്​​ മതപരമായ എല്ലാ ചിഹ്​നങ്ങളും സ്കൂളുകളിൽ നിരോധിച്ച്​ സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു.

Tags:    
News Summary - Govt for Ganesha festival in Karnataka schools, Waqf Board wants all celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.