ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുതിയ മാർഗനിർദേശം. നിർദേശങ്ങൾ എല്ലാ ജീവനക്കാരും കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മാർഗനിർദേശങ്ങൾ
- രോഗലക്ഷണമില്ലാത്തവർ മാത്രമേ ഓഫിസിൽ എത്താവൂ. ചെറിയ പനിയോ ചുമയോ ആയാൽ പോലും വീടുകളിൽ കഴിയണം
- കണ്ടെയ്മെൻറ് സോണുകളിലെ ജീവനക്കാർ േജാലിക്ക് ഓഫിസിലെേത്തണ്ട. പകരം വീട്ടിലിരുന്ന് ജോലി ചെയ്യണം
- ഒരു ദിവസം 20ൽ കൂടുതൽ ജീവനക്കാർ ഓഫിസിൽ ഹാജരാകരുത്. ബാക്കി ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യണം
- ഒരു കാബിൻ പങ്കുവെക്കുന്ന അണ്ടർ സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറി എന്നിവരുണ്ടെങ്കിൽ ഒന്നിവിട്ട ദിവസങ്ങളിൽ പരസ്പര ധാരണയോടെ ജോലിക്കെത്തണം.
- ഒരു സെക്ഷൻ ഒന്നിൽ കൂടുതൽ ഉദ്യോഗസ്ഥർ ഒരു സമയം ഉപയോഗിക്കരുത്.
- ഓഫിസിലെ ജനലുകളും വാതിലുകളും തുറന്നിടാൻ ശ്രമിക്കണം
- ഓഫിസിനുള്ളിൽ മാസ്ക് നിർബന്ധമായും ധരിക്കണം
- ഉപയോഗിച്ച മാസ്കുകളും കൈയുറകളും അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി ഒരു സ്ഥലത്ത് സൂക്ഷിക്കണം
- ഒരുമിച്ചുള്ള മീറ്റിങ്ങുകൾ, ചർച്ചകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം
- അരമണിക്കൂറിൽ കൈകൾ അണുവിമുക്തമാക്കണം
- സ്വിച്ചുകൾ, വാതിൽപിടി, എലവേറ്റർ ബട്ടൺ, കൈവരികൾ തുടങ്ങിയവ ഓരോ മണിക്കൂറിലും വൃത്തിയാക്കണം
- നടക്കുേമ്പാഴും ഇരിക്കുേമ്പാഴും ഒരു മീറ്റർ അകലം പാലിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.