ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ്. സർക്കാറിന് ഭൂര ിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷം ഗവർണർ ആനന്ദിബെൻ പാട്ടീലിന് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് കമൽനാഥിൻ െറ പ്രതികരണം. സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ നാല് തവണയെങ്കിലും ഭൂരിപക ്ഷം തെളിയിച്ചതാണ്. അത് വീണ്ടും ചെയ്യണമെന്നാണ് അവരുടെ ആവശ്യം. സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷം ഗവർണർ ആനന്ദിബെൻ പാട്ടീലിന് കത്ത് നൽകിയിരുന്നു. സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ബി.ജെ.പി കത്തിൽ ആവശ്യപ്പെട്ടു. കമൽനാഥ് സർക്കാറിനെ പിന്തുണക്കുന്ന കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയാറായി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ് അവകാശപ്പെട്ടു. ഈ എം.എൽ.എമാർ പാർട്ടി വിടുന്നതോടെ സർക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടമാകുമെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിൽ ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെ അട്ടിമറിച്ച് കോൺഗ്രസ് അധികാരം പിടിച്ചത്. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 114 സീറ്റും ബി.ജെ.പിക്ക് 109 സീറ്റുമാണ് ഉള്ളത്. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രർക്ക് നാലും സീറ്റുകൾ ലഭിച്ചു. കോൺഗ്രസ് സർക്കാറിന് ബി.എസ്.പിയും എസ്.പിയും പിന്തുണ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.