സര്‍ക്കാര്‍ സ്വാധീനത്തോടെ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് സഹസ്രകോടികള്‍ വായ്പയെടുക്കുകയും ബോധപൂര്‍വം തിരിച്ചടക്കാതെ ഒടുവില്‍ ബാങ്കിന്‍െറ കിട്ടാക്കടമാക്കി മാറ്റുകയും ചെയ്യുന്നത് കോര്‍പറേറ്റുകളുടെ നടപ്പുരീതിയാണ്. കിട്ടാക്കടത്തെ പൊതുവായി മൂന്നായി തിരിക്കാം. തിരിച്ചുകിട്ടാന്‍ പ്രയാസപ്പെടുന്ന വായ്പ നിഷ്ക്രിയ ആസ്തി (എന്‍.പി.എ)യുടെ ഗണത്തിലാണ് പെടുന്നത്.
എന്നെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ ബാങ്കിന്‍െറ ബാക്കിപത്രത്തില്‍ ഈ സഹസ്രകോടികള്‍ ഉള്‍പ്പെടുത്തി വരുന്നു. തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന പ്രതീക്ഷ ഇല്ലാതായിക്കഴിഞ്ഞ വായ്പകളാണ് അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ടില്‍ പെടുത്തുന്നത്. ഇതിന്‍െറ കണക്ക് ബാക്കിപത്രത്തില്‍ ഉണ്ടാവില്ല. ഫലത്തില്‍ ബാങ്ക് പ്രതീക്ഷ ഉപേക്ഷിച്ചു. അങ്ങനെയും നിലനിര്‍ത്തിയിട്ട് കാര്യമില്ലാത്തവ കാലാന്തരത്തില്‍ എഴുതിത്തള്ളുന്നു.
നിയമപരമായോ, ബാങ്കും കടമെടുത്തവനും പരസ്പര ധാരണയുണ്ടാക്കി തിരിച്ചടവ് തീര്‍പ്പുണ്ടാക്കുന്നതിനോ ഒരു സാധ്യതയുമില്ലാതെ വരുന്ന ഘട്ടത്തിലാണ് എല്ലാ കണക്കുകളില്‍നിന്നും വായ്പ തുക പൂര്‍ണമായും എഴുതിത്തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.