ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് ജി.എസ്.ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ വ്യവസായ മേധാവികളുമായി നടത്തിയ കൂടികാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നികുതി സംവിധാനം സുതാര്യവും സുസ്ഥിരവുമാണെന്നും മോദി പറഞ്ഞു.
വ്യവസായികൾക്കുണ്ടായിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബിസിനസ് നടത്തുന്നതിന് അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ആഗോളതലത്തിൽ നിർമാണ കേന്ദ്രമായി ഇന്ത്യ വളരുകയാണ്. യുവാക്കളുടെ ഉൗർജം ഉപയോഗിക്കുന്നതിന് ഇത് അത്യാവശമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇസ്രായേലിൽ നിന്നുള്ള സംരംഭകർക്ക് ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നതിനായി ഇന്ത്യ–ഇസ്രായേൽ സ്റ്റാർട്ട് അപ് ബ്രിഡ്ജ് ആരംഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഇന്ത്യയും ഇസ്രായേലും ചേർന്നാൽ വ്യവസായ രംഗത്ത് വൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മോദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.