അഗർത്തല (ത്രിപുര): ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട്നിരോധനവും രാജ്യത്ത് അഴിമതിയില്ലാതാക്കനുള്ള ചുവട് വെപ്പുകളായിരിന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി വ്യത്യസ്ത കേന്ദ്രപദ്ധതികൾ കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ മാസത്തിൽ വരുമാനം 1.4 ലക്ഷം കോടി കടന്നത് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള പ്രതീക്ഷയാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ത്രിപുര സർവകലാശാലയുടെ 11മത് ബിരുദധാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ബന്ധത്തിന് വഴിവെച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന വികസനങ്ങളിലും വാണിജ്യമേഖലയിൽ അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിലുമുള്ള കേന്ദ്ര സർക്കാറിന്‍റെ പങ്കിനെകുറിച്ച് ഉപരാഷ്ട്രപതി പ്രസംഗത്തിൽ ഊന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.