ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം ഏതാണ്...?

മുബൈ: ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമേതാണ്? തിക്കുംതിരക്കും നിറഞ്ഞ തെരുവോരങ്ങളും വിഭിന്നമായ സംസ്കാരങ്ങൾ ഇഴചേരുന്ന നഗരവഴികളും സാമ്പത്തിക ഊർജസ്വലതയുമൊക്കെ ​ചേർന്ന സാക്ഷാൽ മും​ബൈക്ക് തന്നെയാണ് ആ ബഹുമതി. റിയൽ എസ്റ്റേറ്റ് കൺസൾട്ടസ്റ്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ നടത്തിയ സർവേ പ്രകാരമാണ് മുംബൈയെ ചെലവേറിയ നഗരമായി കണ്ടെത്തിയത്.

ലോകമെമ്പാടുമുള്ള 32 നഗരങ്ങളെ വിലയിരുത്തിയപ്പോൾ മുംബൈ രണ്ടാംസ്ഥാനത്താണുള്ളത്. ഏറ്റവും താങ്ങാനാവുന്ന ജീവിത ചെലവുകളുള്ള ഇന്ത്യൻ നഗരമായി സർവേയിൽ തെളിഞ്ഞത് ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമദാബാദാണ്. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആ​ശ്രയിച്ചുള്ള വിവരങ്ങളാണ് ഈ കണക്കെടുപ്പിൽ നൈറ്റ് ഫ്രാങ്ക് പ്രധാനമായി ആശ്രയിച്ചത്.

ഭവനവായ്പകളുടെ പലിശ നിരക്കിലെ വർധന 2023 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ താങ്ങാനാവുന്ന വിലയെ ബാധിച്ചതായി നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ആദ്യ എട്ട് നഗരങ്ങളിൽ ഏറ്റവും താങ്ങാനാകുന്ന ഭവന വിപണി അഹമ്മദാബാദിലാണ്. പുണെയും കൊൽക്കത്തയും പിന്നാലെയുണ്ട്. ഇ.എം.ഐ-വരുമാന അനുപാതം കണക്കാക്കുമ്പോൾ അഹമ്മദാബാദിൽ 23 ശതമാനവും പുണെയിലും കൊൽക്കത്തയിലും 26 ശതമാനം വീതവുമാണ്. ബെംഗളൂരുവിലും ചെന്നൈയിലും 28 ശതമാനം വീതവും ഡൽഹിയിൽ 30 ശതമാനവും ഹൈദരാബാദിൽ 31ഉം മുംബൈയിലത് 55 ശതമാനവുമാണ്.

നൈറ്റ് ഫ്രാങ്ക് അഫോർഡബിലിറ്റി ഇൻഡക്‌സ് ലെവൽ 40 ശതമാനം സൂചിപ്പിക്കുന്നത്, ആ നഗരത്തിലെ കുടുംബങ്ങൾ അവരുടെ വരുമാനത്തിന്റെ 40 ശതമാനം ആ യൂനിറ്റിനുള്ള ഭവനവായ്പയുടെ ഇ.എം.ഐയായി ചെലവഴിക്കേണ്ടതുണ്ട് എന്നാണ്. 50 ശതമാനത്തിൽ കൂടുതലുള്ള ഇ.എം.ഐ-വരുമാന അനുപാതം താങ്ങാനാവില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    
News Summary - guess which one is most expensive city to live in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.