ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ വനിത മന്ത്രിക്കും നാല് എം.എല്‍.എമാര്‍ക്കും പരിക്ക്. കോണ്‍ഗ്രസ് എം.എല്‍.എമാരായ പരേഷ് ദനാനി, ബല്‍ദേവ് ഠാകുര്‍ എന്നിവരെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ സ്പീക്കര്‍ രമണ്‍ലാല്‍ വോറ സസ്പെന്‍ഡ് ചെയ്തു. 46 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒരു ദിവസത്തേക്കും സസ്പെന്‍ഡ് ചെയ്തു.
ചോദ്യോത്തര വേളയില്‍ അംറേലി, ജുനഗഢ് പ്രദേശത്ത് രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്ന അംറേലി നിയമസഭാംഗമായ ദനാനിയുടെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബഹളത്തെ തുടര്‍ന്ന് ഇരു പക്ഷത്തെയും എം.എല്‍.എമാര്‍ സഭയിലെ മൈക്രോഫോണും മറ്റ് ഉപകരണങ്ങളും തകര്‍ത്തു.
വനിത ശിശുക്ഷേമ മന്ത്രി നിര്‍മല വധ്വനിയെ കോണ്‍ഗ്രസ് എം.എല്‍.എ ബല്‍ദേവ് ഠാകുര്‍ ആക്രമിച്ചുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍, ബി.ജെ.പി എം.എല്‍.എമാരായ പ്രഫുല്‍ പന്‍സൂരിയയും കാന്തി അമര്‍ത്തിയയും കോണ്‍ഗ്രസ് എം.എല്‍.എമാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതാണ് കൈയാങ്കളിയിലത്തെിച്ചതെന്നാണ് കോണ്‍ഗ്രസിന്‍െറ ആരോപണം. ഠാകുറിനെ തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിക്കുന്നതിന്‍െറയും അദ്ദേഹം വധ്വനിയെ ഇടിക്കുന്നതിന്‍െറയും ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമാണെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.