ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു; ബി.ജെ.പിയിൽ ചേരും

അഹമ്മദാബാദ്: ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു. രണ്ട് ദിവസത്തി​നിടെ മൂന്നാമത്തെ എം.എൽ.എയാണ് രാജിവെക്കുന്നത്. ജാലോദ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഭാവിഷ് കതാരയാണ് രാജിവെച്ചത്. സംസ്ഥാനത്ത് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.

നേരത്തെ മോഹൻസിൻ റാത്‍വ, ഭഗവാൻ ഭരാദ് എന്നീ എം.എൽ.എമാരും രാജിവെച്ചിരുന്നു. നിയമസഭ സ്പീക്കർ നിംബേൻ ആചാര്യയുടെ വീട്ടിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയെ സംബന്ധിച്ചുള്ള ചർച്ച ബി.ജെ.പിയിൽ പുരോഗമിക്കുന്നതിനിടെയാണ് എം.എൽ.എയുടെ രാജി.

വ്യാഴാഴ്ച കതാര ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച് റാത്‍വ, ഭരാദ് എന്നിവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Gujarat Congress MLA resigns ahead of state polls, third to quit in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.