മുന്‍ ഡി.ജി.പി പി.പി പാണ്ഡേ ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും

അഹമ്മദാബാദ്: നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപിതനായ മുൻ ഗുജറാത്ത് പൊലീസ് മേധാവി പി.പി പാണ്ഡേ ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കുമെന്ന് സൂചന. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനാണ് പി.പി പാണ്ഡേ.


2004ല്‍ ഇദ്ദേഹം ഗുജറാത്ത് ക്രൈംബ്രാഞ്ചിന്‍റെ തലവനായിരിക്കുമ്പോളായിരുന്നു ഇസ്രത്ത് ജഹാനടക്കമുള്ളവരെ വ്യാജഏറ്റുമുട്ടലില്‍ കൊലചെയ്തത്. കേസില്‍ 18 മാസത്തോളം ജയിലില്‍ കഴിഞ്ഞ പി.പി പാണ്ഡേ ജാമ്യത്തിലിറങ്ങിയ ശേഷവും പൊലീസിന്‍റെ തലപ്പത്ത് തുടരുകയായിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകുംമുമ്പേ  സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടിവന്ന പാണ്ഡേയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നീക്കം.

Tags:    
News Summary - Gujarat cop PP Pandey joins state Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.