അടുത്തിടെ കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ബി.ജെ.പിയിൽ ചേർന്നു. ഗുജറാത്ത് ഗാന്ധിനഗറിലെ ബി.ജെ.പി ഓഫീസിൽ 28കാരനെ കാവി ഷാളും തൊപ്പിയും ധരിച്ചാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ "ഒരു പുതിയ അധ്യായം ആരംഭിക്കുന്ന"തിനെക്കുറിച്ചും ഒരു "ചെറിയ പട്ടാളക്കാരനായി" പ്രവർത്തിക്കുന്നതിനെക്കുറിച്ചും പാട്ടിദാർ നേതാവ് കൂടിയായ ഹാർദിക് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
"ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യം എന്നിവയുമായി ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ സേവനത്തിലെ ബൃഹത്തായ പ്രവർത്തനങ്ങളിൽ ഞാൻ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കും" -ഹാർദിക് ഹിന്ദിയിൽ എഴുതി.
സംവരണത്തിനായുള്ള പാട്ടിദാർ സമുദായത്തിന്റെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന ഹാർദിക് പട്ടേൽ പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു. 2019ലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.