അഹ്മദാബാദ്: ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യാപേക്ഷ എതിർത്ത് ഗുജറാത്ത് പൊലീസ്. 2002ലെ കലാപശേഷം കോൺഗ്രസ് നേതാവായിരുന്ന അഹ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ നടന്ന വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റയെന്ന് പ്രത്യേക അന്വേഷണ സംഘം സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു.
തുടർന്ന് ജഡ്ജി ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റി.
ടീസ്റ്റ ഗോധ്ര കലാപ ശേഷം പട്ടേലിന്റെ താൽപര്യപ്രകാരം 30 ലക്ഷംരൂപ കൈപ്പറ്റിയെന്നും അന്വേഷണ സംഘം സാക്ഷിമൊഴി ഉദ്ധരിച്ച് പറയുന്നു. തന്നെ എന്താണ് കോൺഗ്രസ് രാജ്യസഭാംഗം ആക്കാത്തത് എന്ന് ടീസ്റ്റ ഒരു കോൺഗ്രസ് നേതാവിനോട് ചോദിച്ചുവെന്നും പൊലീസ് മറ്റൊരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.