അഹ്മദാബാദ്: അത്യന്തം നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടലിന് ജയം. ബി.ജെ.പിയിലെ ബൽവന്ത്സിങ് രാജ്പുട്ടിനെയാണ് പേട്ടൽ തോൽപ്പിച്ചത്. ബി.ജെ.പി സ്ഥാനാർഥികളായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് തെരഞ്ഞെടുപ്പുകമീഷൻ റദ്ദാക്കി. ഇതോടെയാണ് പേട്ടലിെൻറ ജയത്തിന് കളമൊരുങ്ങിയത്. അഹ്മദ് പേട്ടലിന് ജയിക്കാൻ 44 വോട്ടാണ് വേണ്ടിയിരുന്നത്. 42 കോൺഗ്രസ് എം.എൽ.എമാരുടെയും ജെ.ഡി(യു)വിെൻറയും എൻ.സി.പിയുടെയും ഒന്നുവീതവും വോട്ടാണ് പേട്ടലിന് ലഭിച്ചത്.
താൻ അഹ്മദ് പേട്ടലിനാണ് വോട്ട് ചെയ്തതെന്ന് ബി.ജെ.പി എം.എൽ.എ നളിൻ കോട്ടാഡിയ ഫേസ്ബുക്കിലൂടെ അറിയിച്ചു. അർധരാത്രി വരെ നീണ്ട നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞ നീക്കങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പുകമീഷെൻറ ഇടപെടലോടെയാണ് അർധരാത്രി വോെട്ടണ്ണി ഫലപ്രഖ്യാപനം നടത്തിയത്.
ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വോെട്ടടുപ്പിന് ശേഷം െെവകീട്ട് അഞ്ചിന് വോെട്ടണ്ണുന്നതിനുമുമ്പാണ് നാടകീയനീക്കങ്ങളുണ്ടായത്. ശങ്കർസിങ് വഗേല ഗ്രൂപ്പിലെ രാഘവ്ജി പേട്ടൽ, ഭോല ഗോഹിൽ എന്നിവർ വോട്ടുചെയ്ത ബാലറ്റ് പാർട്ടി ഏജൻറിനെയും ബി.ജെ.പി ഏജൻറിനെയും കാണിച്ചു. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായെയും വിമതർ ബാലറ്റ് ഉയർത്തി കാണിച്ചു. വോട്ടു ചെയ്ത ബാലറ്റ് പരസ്യമായി കാണിച്ചത് ചട്ടലംഘനമാണ് എന്നാരോപിച്ചാണ് കോൺഗ്രസ് കമീഷനെ സമീപിച്ചത്.
തൊട്ടുപിറകേ, കോൺഗ്രസിെൻറ ആവശ്യം തള്ളിക്കളയണമെന്ന സമ്മർദവുമായി ബി.െജ.പിയും കമീഷനുമുന്നിലെത്തി. കോൺഗ്രസിെൻറ മിതേഷ് ഗരാസിയയുടെ വോട്ട് റദ്ദാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിയിലെ ഏജൻറിനെ മിതേഷ് ബാലറ്റ് കാണിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ പരാതി. കോണ്ഗ്രസിെൻറ പരാതി തെരഞ്ഞെടുപ്പ് കമീഷന് പരിശോധിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാരും മുതിര്ന്ന ബി.ജെ.പി നേതാക്കളും തെരഞ്ഞെടുപ്പ് കമീഷന് ആസ്ഥാനത്തെത്തിയത്.
എം.എൽ.എമാർ ബാലറ്റ് ഉയർത്തിക്കാട്ടിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന കോൺഗ്രസ് പരാതി കമീഷൻ അംഗീകരിക്കുകയായിരുന്നു. ചട്ടം ലംഘിച്ച രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ ബാലറ്റ് പേപ്പർ മാറ്റിവച്ച് വോെട്ടണ്ണൽ ഉടൻ തുടങ്ങാൻ അർധരാത്രി തന്നെ തെരഞ്ഞെടുപ്പുകമീഷൻ റിേട്ടണിങ് ഒാഫിസർക്ക് ഉത്തരവ് നൽകി. ഇതിനിടെ ബി.ജെ.പി പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. രണ്ട് എം.എൽ.എമാർ ബാലറ്റ് പേപ്പർ കാണിക്കുന്ന ദൃശ്യം പുറത്തുപോയത് അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒരു കോൺഗ്രസ് എം.എൽ.എയും വോട്ടുചെയ്ത ബാലറ്റ് പേപ്പർ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെയും നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
കൂറുമാറിയ കോൺഗ്രസ് േനതാവ് വഗേല ഉൾപ്പെടെ ഏഴ് കോൺഗ്രസ് എം.എൽ.എമാർ ബി.െജ.പിക്ക് വോട്ടുചെയ്തു. ബംഗളൂരുവിൽ താമസിപ്പിച്ചിരുന്ന 44 കോൺഗ്രസ് എം.എൽ.എമാരിൽ ഒരാൾ ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയെന്നാണ് സൂചന. ജെ.ഡി.യുവിെൻറ ഏക എം.എൽ.എ ഛൗട്ടുഭായ് വാസവ പാർട്ടി ദേശീയനേതൃത്വത്തിെൻറ വിപ്പ് ലംഘിച്ച് അഹ്മദ് പേട്ടലിന് വോട്ടുചെയ്തു. എൻ.സി.പിയുടെ രണ്ടംഗങ്ങളിൽ ഒരാൾ ബി.െജ.പിക്ക് വോട്ട് ചെയ്തപ്പോൾ മറ്റൊരാൾ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. 182 അംഗസഭയിൽ 176 പേരാണ് വോട്ടു ചെയ്തത്. ബി.ജെ.പിക്ക് 121 എം.എൽ.എമാരും കോൺഗ്രസിന് 51 എം.എൽ.എമാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.