റോഡരികില്‍ കാളക്കിടാവിന്‍െറ തല; സൂറത്തില്‍ സംഘര്‍ഷം

സൂറത്ത്: റോഡരികില്‍ കാളക്കിടാവിന്‍െറ അറുത്ത തല കണ്ടതിനെതുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിനടുത്ത് ഗൊദാര്‍ദ മേഖലയില്‍ സംഘര്‍ഷാവസ്ഥ. പൊലീസിനുനേരെ പ്രതിഷേധക്കാര്‍ നടത്തിയ കല്ളേറും തീവെപ്പിനെയും തുടര്‍ന്ന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും വേണ്ടിവന്നു.
തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് റോഡരികില്‍ കാളക്കിടാവിന്‍െറ മൂന്നു ദിവസം പഴക്കമുള്ള അറുത്തുമാറ്റിയ തല കണ്ടത്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസിനുനേരെ ജനം പ്രകോപിതരാവുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം സമീപത്തെ രണ്ടു കടകള്‍ അടിച്ചുതകര്‍ത്തശേഷം തീകൊളുത്തി. റോഡ് ഉപരോധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് 12  കണ്ണീര്‍ വാതക ഷെല്ലാണ് പ്രയോഗിച്ചത്. ഊഹാപോഹങ്ങള്‍ കേട്ട് സമാധാനം തകര്‍ക്കാന്‍ പുറപ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജദേജ നാട്ടുകാരോട് അഭ്യര്‍ഥിച്ചു. 
 

Tags:    
News Summary - Gujarat: Severed head of calf found in Surat, crowd pelts stone at cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.