തൊഴിൽ, വിദ്യാഭ്യാസ സംവരണം; ഒരു വിഭാഗം ഗു​ജ്ജ​റുകൾ പ്രക്ഷോഭത്തിൽ

ഭരത്പൂർ: 'ഏറ്റവും പിന്നാക്ക വിഭാഗ' (എം‌.ബി‌.സി)ത്തിൽ ഉൾപ്പെടുത്തി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച് ഗു​ജ്ജ​ർ സമുദായം പ്രക്ഷോഭത്തിൽ. ഭരത്പൂരിൽ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഗു​ജ്ജ​ർ സമുദായ അംഗങ്ങൾ റെയിൽവേ ട്രാക്കിൽ തടസം സൃഷ്ടിച്ചു.

ഹിമ്മത്ത് സിങ് ഗു​ജ്ജ​റിന്‍റെയും വിജയ് ബെയ്‌ൻസ്ലയുടെയും നേതൃത്വത്തിൽ ഗു​ജ്ജ​ർ സമുദായം രണ്ട് വിഭാഗങ്ങളായി തീർന്നിരുന്നു. ഇതിൽ ഹിമ്മത്ത് സിങ് ഗു​ജ്ജ​റിന്‍റെ നേതൃത്വത്തിലുള്ള ഗുജ്ജർ റിസർവേഷൻ കമ്മിറ്റി രാജസ്ഥാൻ സർക്കാറിന്‍റെ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയിൽ 14 ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു.

എന്നാൽ, വിജയ് ബെയ്‌ൻസ്ലയുടെ നേതൃത്വത്തിലുള്ള വിഭാഗം പ്രക്ഷോഭവുമായി മുന്നോട്ടു പോവുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച് കായിക മന്ത്രി അശോക് ചന്ദ്‌നയുമായി ചർച്ച നടത്തണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

2018 ഒക്ടോബർ 26നാണ് മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി)ത്തിന്‍റെ സംവരണം 21 ശതമാനത്തിൽ നിന്ന് 26 ശതമാനമായാണ് രാജസ്ഥാൻ സർക്കാർ ഉയർത്തിയത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ ഭീ​ഷ​ണി മു​ഴ​ക്കി​യ​തിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്.

ഗു​ജ്ജ​ർ വി​ഭാ​ഗ​ത്തെ ഏ​റ്റ​വും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി (എം.​ബി.​സി) ഒരു ശതമാനം സംവരണം നൽകാനാണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കിയത്. ഗു​ജ്ജ​ർ കൂടാതെ ബ​ഞ്​​ജാ​ര, ഗ​ഡി​യ, രൈ​ഖ, ഗ​ദാ​റി​യ എന്നീ സമുദായങ്ങളെയും എം.​ബി.​സി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യിരുന്നു.

Tags:    
News Summary - Gurjar Community Blocks Railway Track In Bharatpur To Demand Reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.