പഞ്ചകുള (ഹരിയാന): മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയകേസില്‍ വിവാദ ആള്‍ദൈവം ഗു ര്മീത് റാം റഹീം സിങ് അടക്കം നാലുപേർ കുറ്റക്കാരെന്ന് ഹരിയാന സി.ബി.ഐ കോടതി.
2002 നവംബ ർ രണ്ടിനാണ് മാധ്യമപ്രവർത്തകൻ ഛത്രപതി തെൻറ ‘പൂരാ സച്ച്’ എന്ന പത്ര ഒാഫിസിനു പുറത് ത് വെടിയേറ്റു മരിച്ചത്. ഗുർമീതിനുപുറമെ കൂട്ടാളികളായ കുൽദീപ് സിങ്, നിർമൽ സിങ്, കൃഷൻ ലാൽ എന്നിവരെയാണ് പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ജഗ്ദീപ് സിങ് കുറ്റക്കാരെന്ന് വിധിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയ പ്രധാന പ്രതിയാണ് ഗുർമീത് സിങ്.
ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോൾ റോത്തക്കിലെ സുനരിയ ജയിലിലാണ്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പത്രത്തിൽ ഛത്രപതി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഛത്രപതിയെ വെടിവെച്ചു കൊന്നത്.
പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2006ൽ സി.ബി.ഐക്ക് കൈമാറി. ശിക്ഷാവിധി ഇൗമാസം 17ന് പുറപ്പെടുവിക്കുമെന്ന് സി.ബി.െഎ അഭിഭാഷകൻ എച്ച്.പി.എസ് വർമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.